കേരള സർക്കാർ സ്ഥാപനമായ, IHRD യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ കമ്പ്യൂട്ടർ ഡിപ്പാർട്മെന്റിൽ നിലവിലുള്ള സിസ്റ്റം അനലിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സോടു കൂടിയ എം സി എ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം 03.02.2026 പകൽ 10 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകുക.

