അറിയിപ്പ്
കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ (2025-26)
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ കീം മൂന്നാംഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവ് വന്നേക്കാവുന്ന സീറ്റുകളിലേക്കുള്ള ഒന്നാം വർഷ ബി.ടെക് (CS, AD, EC, EE), MCA, LET സ്പോട്ട് അഡ്മിഷൻ 13.08.2025 ബുധനാഴ്ച്ച രാവിലെ 10.30 ന് നടത്തുന്നതാണ്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം കോളേജിൽ എത്തിച്ചേരേണ്ടതാണ്. അഡ്‌മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് 9447509581, 9847547127 എന്നീ നമ്പറിൽ ബന്ധപ്പെടുക.
പ്രിൻസിപ്പാൾ